Sunday, January 11, 2026

സംസ്ഥാനത്തെ കാൻസർ ചികിത്സാ മേഖലയിൽ ഇനി വിപ്ലവകരമായ മാറ്റം ! കാൻസർ സേഫ് കേരളയുടെ ഭാഗമായുള്ള കാൻസർ സാക്ഷരതാ മിഷന്റെ ഉദ്ഘാടനം നടന്നു; ഉദ്യമത്തിൽ കൈകോർത്ത് നിംസും

ഇന്ന് കാൻസർ രോഗം വ്യക്തിയിലും സമൂഹത്തിലും ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഇന്ന് ഈ ആധുനിക കാലത്ത് ചികിത്സാ രീതികളും മരുന്നുകളും ഉന്നത നിലവാരം പുലർത്തുന്നുവെങ്കിലും അതിന് രോഗികളുടെ എണ്ണം കുറയുന്നു എന്നർത്ഥമില്ല.അതിന് പല കാരണങ്ങളുണ്ടാകാം. നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം പോലും അതിന് കാരണമാണ്. രോഗനിർണയം മുതൽ രോഗത്തെ തോൽപ്പിക്കുന്നത് വരെ നീണ്ടു പോകുന്ന വലിയ പ്രക്രിയ തന്നെ കാൻസർ ചികിത്സയ്ക്ക് പിന്നിലുണ്ട്.

കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ക്യാൻസർ നിർണ്ണയ പരിശോധനകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയായ കാൻസർ സേഫ് കേരളയുടെ ഭാഗമായുള്ള കാൻസർ സാക്ഷരതാ മിഷന്റെ ഉദ്ഘാടനം ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനുള്ളിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

കാൻസർ ചികിത്സയിൽ നിർണ്ണായകമാണ് രോഗബാധ നേരത്തെ തിരിച്ചറിയുക എന്നത്. കൂടാതെ ആവശ്യമുള്ളവർക്ക് സമയബന്ധിതമായ റഫറൽ, ഫോളോ-അപ്പ് സേവനങ്ങളും പദ്ധതി വാഗ്ദാനം ചെയ്യും. സംസ്ഥാനത്തെ കാൻസർ ചികിത്സാ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന പദ്ധതിയിൽ നിംസ് ആശുപത്രിയും കൈകോർക്കുന്നുണ്ട്, സ്വസ്തി ഫൗണ്ടേഷനും ശ്രീഗോകുലം മെഡിക്കൽ കോളേജും പദ്ധതിയിൽ ഭാഗഭാക്കാകും

Related Articles

Latest Articles