Kerala

ഹെൽമറ്റില്ലാതെ സ്കൂട്ടർ യാത്ര! രമേശ് ചെന്നിത്തലയെ വസതിയിലെത്തി കണ്ട് കടകംപള്ളി സുരേന്ദ്രൻ, വീഡിയോ പുറത്ത്

തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴുതക്കാട്ടുള്ള വസതിയിലെത്തി സന്ദർശിച്ച് കടകംപള്ളി സുരേന്ദ്രൻ. ബുധനാഴ്ച രാവിലെയായിരുന്നു രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തിയ ഈ കൂടിക്കാഴ്ച. ഡ്രൈവർ കൂടെയില്ലാതിരുന്നതിനാൽ സ്വന്തം സ്കൂട്ടറിലാണ് കടകംപള്ളി രമേശ് ചെന്നിത്തലയുടെ വീട്ടിലേക്ക് എത്തിയത്. തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കായുള്ള സന്ദർശനമായിരുന്നു ഇതെന്നാണ് ലഭ്യമാകുന്ന വിവരം.

അതേസമയം, സന്ദർശനത്തിന് ശേഷം കടകംപള്ളി സുരേന്ദ്രൻ വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. തലയിൽ ഹെൽമറ്റ് ധരിക്കാതെയാണ് കടകംപള്ളി സ്കൂട്ടർ ഓടിച്ചു പോയത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിനെതിരെ സാമൂഹ മാദ്ധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനവും പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്ത് പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെയാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളിയും പ്രതി ചേർക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

B4 Admin

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

5 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

22 hours ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

22 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

23 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

23 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

23 hours ago