rifa-mehnu
കോഴിക്കോട്: യൂട്യൂബറും വ്‌ളോഗറുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനൊരുങ്ങി പോലീസ്. ഇതിനുവേണ്ടി അന്വേഷണസംഘം ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
ആര്‍.ഡി.ഒ.യുടെ അനുമതി ലഭിക്കുന്ന മുറക്കാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായി നേരത്തെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. മാര്‍ച്ച് ഒന്നാം തീയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi) സമ്പ്രദായമാണ്. അക്കങ്ങളെ അക്ഷരങ്ങളാക്കി മാറ്റി ശ്ലോകങ്ങളിലൂടെയും വാക്കുകളിലൂടെയും…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…