Saturday, September 26, 2026

ദാമ്പത്യ ജീവിതത്തിന് വിരാമമിടാന്‍ ഒരുങ്ങി ഗായിക റിമി ടോമി


11 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിതിക്കാനൊരുങ്ങി ഗായികയും, നടിയുമായ റിമി ടോമി. എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. റോയ്സ് കിഴക്കൂടാനുമായി 2008 ഏപ്രില്‍ മാസത്തിലായിരുന്നു റോമി ടോമിയുടെ വിവാഹം. പരസ്പര ധാരണിയിലാണ് ഇരുവരും വിവാഹ മോചനത്തിന് തയ്യാറായതെന്നാണ് സൂചന.

ടെലിവിഷന്‍ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടിവി ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബല്‍റാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Related Articles

Latest Articles