Monday, May 20, 2024
spot_img

റിപ്പോ നിരക്ക് വീണ്ടും കുറച്ചു: 5.75 ശതമാനമായി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി.
പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഈ വര്‍ഷം രണ്ടുതവണ നിരക്ക് കുറച്ചെങ്കിലും സമ്പദ്ഘടനയില്‍ അത് പ്രതിഫലിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണത്തിന്റെ ആവശ്യകത വര്‍ധിച്ചപ്പോള്‍ രാജ്യത്തെ പണലഭ്യതാ ക്ഷാമം കൂടിയിരുന്നു. നിലവിലെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് പലിശ നിരക്ക് കുറയ്ക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.

നിരക്കുകുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ യോഗം തുടങ്ങിയത്. നിരക്ക് കുറച്ചതോടെ വാഹന-ഭവന വായ്പ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് തുക കുറയും.

Related Articles

Latest Articles