Friday, November 6, 2026

പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സല്‍മാന്‍ ഖാന്‍

തന്റെ പുതിയ ചിത്രമായ ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ കയറാന്‍ വരുന്നതിനിടെയാണ് താരം സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ചത്. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

താരത്തെ കാണാന്‍ തടിച്ചു കൂടിയ ആരാധക വൃന്ദത്തെ നിയന്ത്രിക്കുകയായിരുന്നു ഉദ്യോഗസ്ഥന്‍. അതിനിടയില്‍ തള്ളികടക്കാന്‍ ശ്രമിച്ച ഒരു കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നെഞ്ചില്‍ പിടിച്ച്‌ തള്ളുകയെന്നായിരുന്നു. അതേസമയം ആരാധകര്‍ക്കിടയിലൂടെ മുന്നോട്ട് നടന്ന ഇതു കണ്ട താരം തിരിഞ്ഞ് ഉദ്യോഗസ്ഥന്റെ മുഖത്തടിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

Related Articles

Latest Articles