Wednesday, January 7, 2026

പുതുവർഷം ‘കാറ്റ്’ കൊണ്ടുപോകുമോ? കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതെന്ന് കാലാവസ്ഥ വകുപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക്‌ ജാഗ്രത നിർദേശം

തിരുവനന്തപുരം :സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഇന്നും(ഡിസംബര്‍ 31) നാളെയും(ജനുവരി ഒന്ന്) കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കൂടാതെ ജനുവരി രണ്ട്, നാല് തീയതികളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ കന്യാകുമാരി പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

അതേസമയം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Articles

Latest Articles