കണ്ണൂര്‍: കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. വിമാനം റദ്ദാക്കിയതിനെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്.
അതേസമയം പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പകരം വിമാനം ഏര്‍പ്പാടാക്കാന്‍ അധികൃതര്‍ തയ്യാറായി. ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവര്‍ക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവര്‍ക്ക് 11 മണിക്കും യാത്ര തുടരാന്‍ സംവിധാനം ഒരുക്കിയെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…