Thursday, September 24, 2026

എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; ശക്തമായ പ്രതിഷേധവുമായി യാത്രക്കാർ

കണ്ണൂര്‍: കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ‌ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ പ്രതിഷേധം. വിമാനം റദ്ദാക്കിയതിനെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച്‌ ഉറപ്പ് നല്‍കാത്തതിനാല്‍ ബഹളം വെച്ചത്. 2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്.

അതേസമയം പിന്നീട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പകരം വിമാനം ഏര്‍പ്പാടാക്കാന്‍ അധികൃതര്‍ തയ്യാറായി. ചര്‍ച്ചകള്‍ക്കൊടുവില്‍ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവര്‍ക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവര്‍ക്ക് 11 മണിക്കും യാത്ര തുടരാന്‍ സംവിധാനം ഒരുക്കിയെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles