Tuesday, December 30, 2025

4 വയസുകാരന്‍റെ തലയിൽ ബസ് കയറിയിറങ്ങി; മാതാപിതാക്കളുടെ മുന്നില്‍ കുഞ്ഞിന് ദാരുണാന്ത്യം

4 വയസുകാരന്‍റെ തലയിൽ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കണ്‍മണിക്കാണ് മാതാപിതാക്കളുടെ മുന്നില്‍ വച്ച് ദാരുണാന്ത്യം സംഭവിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലുവയസുകാരനാണ് ബസ് കയറി കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരകുളം കാച്ചാണ് അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്‍റെയും സജിതയുടേയും ഏകമകനാണ് ഇന്നലെ വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. നാലുവയസായിരുന്നു കുട്ടിയുടെ പ്രായം.

ബിജുകുമാറിനും സജിതയപടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍. തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ബൈക്കിന്‍റെ മുന്നിലായിരുന്നു നാലുവയസുകാരന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. ബസിന്‍റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു. ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്‍റിംഗ് തൊഴിലാളിയാണ് ബിജു.

Related Articles

Latest Articles