Thursday, June 13, 2024
spot_img

കോടതിവിലക്കിന് പുല്ലുവില! ജനജീവിതം സതംഭിപ്പിക്കാനായി ഇന്ന് എട്ട് കേന്ദ്രങ്ങളിൽ റോഡ് ഉപരോധം, സെക്രട്ടറിയേറ്റിലേക്ക് മാർച്ച്: കൂടുതൽ പോലീസിനെ വിന്യസിച്ച് ജില്ലാഭരണകൂടം

തിരുവനന്തപുരം: കോടതി വിലക്കിന് വിലകല്പിക്കാതെ വീണ്ടും സമരം തുടരുകയാണ് വിഴിഞ്ഞം സമരസമിതി. ജനജീവിതം സതംഭിപ്പിച്ചുകൊണ്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ഇന്ന് റോഡുകൾ ഉപരോധിക്കും. അതിരൂപതക്ക് കീഴിലെ ആറ് ഫെറോനകളുടെ നേതൃത്വത്തിലാണ് സമരം. ആറ്റിങ്ങൽ, ചാക്ക, തിരുവല്ലം-വിഴിഞ്ഞം. സ്റ്റേഷൻകടവ്, പൂവാർ, ഉച്ചക്കട എന്നിവടങ്ങളിലാണ് സമരം. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താനുള്ള സാധ്യതയുണ്ട്. ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് വിഴിഞ്ഞത്തും മുല്ലൂരിലുമുള്ള ഉപരോധ സമരത്തിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സമരം കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിവിധ സ്ഥലങ്ങളിൽ വിന്യസിക്കാൻ സാധ്യതയുണ്ട്.

രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെയാണ് ഉപരോധം. രാവിലെ 11-ന് പാളയത്ത് നിന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. 19-ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. സർക്കാരിന്റേത് ഏകപക്ഷീയ നിലപാടുകളാണെന്നും സമരസമിതി മുന്നോട്ടുവെച്ച ഏഴ് ആവശ്യങ്ങളിൽ ഒന്നുപോലും പാലിച്ചില്ലെന്നും അതിരൂപതയുടെ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Latest Articles