ദുബായ് : നഗരത്തിലെ പൊതുഗതാഗതത്തിന്റെ പ്രധാന ആശ്രയമായ ദുബായ് മെട്രോ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട് അതോറിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെയും ട്രാമിന്റെയും ഓപറേറ്ററായ കിയോലിസ്-എം.എച്ച്.ഐ കമ്പനിയുടെ പങ്കാളിത്തത്തോടെ മൂന്നു പദ്ധതികളാണ് നടപ്പാക്കുന്നത്.
സങ്കീർണമായ തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതിനും തത്സമയം വിദൂരത്തുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും സഹായിക്കുന്ന ഓഗ്‌മെൻറഡ് റിയാലിറ്റി ആപ്ലിക്കേഷനായ ‘സൈറ്റ്കാൾ’ആണ് ഇതിൽ പ്രധാനം. തകരാർ പരിഹരിക്കുന്നതിലെ സമയനഷ്ടം കുറക്കുന്ന സുപ്രധാന സംവിധാനമാണിത്.
തകരാറുകൾ പരിഹരിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുന്ന പദ്ധതിയാണ് രണ്ടാമത്തേത്. നെറ്റ്വർക്കിലെ പിഴവുകളും വൈകല്യങ്ങളും റിപ്പോർട്ട് ചെയ്ത് റെക്കോഡ് ചെയ്യുന്ന സംവിധാനം വഴി തകരാറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആർ.ടി.എയുടെ റെയിൽ ഏജൻസി മെയിൻറനൻസ് വിഭാഗം അറിയിച്ചു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…