Monday, May 6, 2024
spot_img

കൂറ്റൻ കാറ്റാടി മരം റോഡിലേക്ക് കടപുഴകി വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊച്ചി∙ ആലുവ– കാലടി റോഡിൽ പുറയാർ കവലയിൽ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റൻ കാറ്റാടി മരം കടപുഴകി വീണു. സ്‌കൂള്‍ ബസ്സ്, സ്വകാര്യ ബസ് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. അപകടാവസ്ഥയിൽ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതൽ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മഴയും കാറ്റും ശക്തമായതോടെ ഇന്ന് രാവിലെയാണ് മരം കടപുഴകി വീണത്. ആളപായമില്ലെങ്കിലും വൈദ്യുതി ലൈനുകളടക്കം പൊട്ടിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് സംഘത്തിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ മരം നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles

Latest Articles