Wednesday, September 23, 2026

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ കവർച്ചാ ശ്രമം; അയൽവാസികൾക്ക് നേരെ തോക്കുചൂണ്ടി മോഷ്ട്ടാക്കൾ; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

 

തിരുവനന്തപുരം: നഗരത്തിൽ തോക്കുചൂണ്ടി മോഷണത്തിന് ശ്രമം. ഇടപ്പഴഞ്ഞിയിൽ ഇന്ന് രാവിലെയാണ്
ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാർ കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തടയാൻ ശ്രമിച്ച പൊലീസുകാരനെയും അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. മഞ്ഞ കളറിലുള്ള ആക്ടീവിലാണ് രണ്ടംഗ സംഘമെത്തിയിരുന്നത്. ആളില്ലാത്ത വീട്ടിൽ നിന്നും രണ്ട് പേർ ഇറങ്ങിവരുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അടച്ചിട്ട വീടിന്റെ വാതിൽ തുറന്ന് മോഷ്ടാക്കൾ പുറത്തേക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയായ ലാൽ, ഇവരോട് വിവരം തിരക്കി. ഇതോടെ സംഘം സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അസ്വാഭാവികത തോന്നിയ ലാൽ സംഘത്തിന്റെ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. ഉടനെ സ്കൂട്ടറിന് പിറകിലിരിക്കുകയായിരുന്നയാൾ ബാഗിൽ നിന്നും തോക്ക് പുറത്തെടുക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്നവരാണ് ഇരുവരുമെന്ന് ദൃക്സാക്ഷി അറിയിച്ചു. ഉടൻ പൊലീസ് സംഘത്തിന് വേണ്ടി നഗരത്തിൽ അലർട്ട് നിർദ്ദേശം നൽകിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയുടെ പേരിലാണ് സ്കൂട്ടർ. എന്നാൽ ഇത് വ്യാജ നമ്പർ പ്ലേറ്റാണെന്ന് പൊലീസ് കണ്ടെത്തി. ആക്ടീവ ശ്രീകണഠേശ്വരത്ത് വെച്ച് ഒരു പൊലീസുകാരൻ തടഞ്ഞിരുന്നു. എന്നാൽ ഇദ്ദേഹത്തെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

ഇവരെക്കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയം പൊലീസിന് ലഭിച്ചു. തോക്കുള്ളപ്പെടുള്ള സംവിധാനങ്ങൾ ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ നഗരം വിട്ട് പോയിട്ടില്ല ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles