തിരുവനന്തപുരം : ഇരുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘സ്‌പൈഡര്‍മാന്‍ ബാഹുലേയന്‍’ പോലീസിന്റെ പിടിയില്‍. വെള്ളായണിയില്‍നിന്നാണ് ഇയാളെ വഞ്ചിയൂര്‍ പോലീസ് ഇയാളെ പിടികൂടിയത്. .
രണ്ടുമാസമായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കവർച്ച പതിവായതോടെയാണ് പോലീസ് അന്വേഷണം കടുപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് സ്‌പൈഡര്‍മാന്‍ ബാഹുലേയനാണെന്ന് കണ്ടെത്തിയത്. വെള്ളായണിയിലെ ഒരു സ്ഥലത്ത് രാത്രി ബൈക്കിലെത്തുന്ന ബാഹുലേയന്‍, ബൈക്ക് ഇവിടെ പാർക്ക് ചെയ്ത ശേഷമാണ് നഗരത്തില്‍ മോഷണത്തിനിറങ്ങാറുള്ളത്. കൃത്യത്തിന് ശേഷം തിരികെ ഇവിടെയെത്തി ബൈക്കുമായി മടങ്ങും. ഇത് മനസിലാക്കിയ പോലീസ് സംഘം ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ 14 ജില്ലകളിലും ചുറ്റിത്തിരിഞ്ഞ് കവർച്ച നടത്തുന്നയാളാണ് സ്‌പൈഡര്‍മാന്‍ ബാഹുലേയന്‍. സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച് ഇയാൾ മോഷണത്തിനിറങ്ങുന്നത്. മാത്രമല്ല സ്‌പൈഡര്‍മാന്റെ മെയ് വഴക്കത്തോടെയാണ് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി, ഇതാണ് ‘സ്‌പൈഡര്‍മാന്‍’ എന്ന വിളിപ്പേര് വീഴാൻ കാരണം. വീടുകളുടെ ചുമരിലൂടെ വലിഞ്ഞുകയറി, വെന്റിലേഷന്റെയോ ജനലിന്റെയോ കമ്പികള്‍ അറത്തുമാറ്റി ഇതിനുള്ളിലൂടെ അകത്തേക്ക് നുഴഞ്ഞുകയറുന്നതായാണ് ബാഹുലേയന്റെ മോഷണരീതി. ഏത് ചെറിയ വിടവിനുള്ളിലൂടെയും ഇയാള്‍ അതിസമർദമായി അകത്തുകടക്കും. വീട്ടിലേക്ക് കടക്കാന്‍ ജനല്‍കമ്പികള്‍ക്കുള്ളിലൂടെ അകത്തുകടക്കുന്നതാണ് സ്‌പൈഡര്‍മാന്റെ പതിവെന്നും പോലീസ് പറഞ്ഞു.

