എലത്തൂർ:കോഴിക്കോട് ഭീകരാക്രമണത്തിൽ പ്രതി ഷാരൂഖ് സെയ്ഫിക്കായി ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും.ലീഗല് എയ്ഡ് ഡിഫന്സ് കൗണ്സലിലെ ചീഫ് ഡിഫന്സ് കൗണ്സില് അഡ്വ പീതാംബരനാണ് ജാമ്യാപേക്ഷ സമര്പ്പിച്ചത്. അപേക്ഷ മൂന്നാം ക്ലാസ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഷാരൂഖ് സെയ്ഫിയെ കണ്ണൂര് റെയില്വേ സ്റ്റേഷനിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്. കോഴിക്കോടുനിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂര് സംഘം റെയില്വേ സ്റ്റേഷനിലെത്തിയത്. തുടര്ന്ന് ഒരു മണിക്കൂറോളം ചെലവഴിച്ച് തെളിവെടുപ്പ് നടത്തി.

