Thursday, May 16, 2024
spot_img

ഇന്ത്യയുടെ പതാകക്ക് പകരം പരാഗ്വെയുടെ പതാക; റോബർട്ട് വാദ്രക്ക് പൊങ്കാലയുമായി സോഷ്യൽ മീഡിയ

ഇന്ത്യയുടെ പതാക കണ്ടാൽ തിരിച്ചറിയാത്ത ഇന്ത്യക്കാരുണ്ടോ? ഉണ്ടെന്നാണ് റോബർട്ട് വാധ്ര താൻ വോട്ട് ചെയ്ത ചിത്രം ട്വീറ്റ് ചെയ്തപ്പോൾ മനസിലായത്! ഇന്ത്യയുടെ ത്രിവർണ്ണപതാകയ്ക്കുപകരം പരാഗ്വേയുടെ ത്രിവർണ്ണ പതാകയാണ് വോട്ട് ചെയ്ത സെൽഫിക്കൊപ്പം വാധ്ര തൻെറ ട്വിറ്ററിൽ പങ്കുവയ്ച്ചത്. സോഷ്യൽ മീഡിയ ഇന്ന് ചർച്ചചെയ്ത പ്രധാന സംഭവവും ഇതാണ്. പതാക മാറി പോസ്റ്റ് ചെയ്ത വാധ്രയെപ്പറ്റി പരിഹാസരൂപേണയുള്ള ട്രോളുകൾ ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

“നമ്മുടെ അവകാശമാണ് നമ്മുടെ കരുത്ത് !! എല്ലാവരും വോട്ട് ചെയ്യണം … നമ്മുടെ പ്രിയപ്പെട്ടവർക്ക് സമഗ്രമായ ഭാവിയുണ്ടാകാനും നമ്മുടെ രാജ്യത്തിന് മതേതരവും സുരക്ഷിതവും സമൃദ്ധവുമായ ഭാവിയുണ്ടാകുവാനും എല്ലാ സഹകരണവും വേണം..” ഇങ്ങനെ ട്വീറ്റ് ചെയ്തതിന്റെ കൂടെ ചേർത്ത ദേശീയപതാകയുടെ ഇമോജിയാണ് വാദ്രയെ ഇപ്പോൾ ട്രോളന്മാർക്ക് പ്രിയങ്കരനാക്കിയത്.

ഇന്ത്യയുടെ പതാകയിലെ നിറങ്ങൾ കുങ്കുമവും വെള്ളയും പച്ചയുമാണെന്നിരിക്കെ വാദ്ര പോസ്റ്റ് ചെയ്ത പതാകയുടെ നിറം ചുവപ്പും വെള്ളയും നീലയും ചേർന്നതായിരുന്നു. അതാകട്ടെ പരാഗ്വേ എന്ന രാജ്യത്തിന്റെ പതാകയാണ്.

അബദ്ധം മനസിലായതോടെ നാല് മണിക്കൂറിനുശേഷം വാദ്ര ട്വീറ്റ് തിരുത്തി ഇന്ത്യയുടെ പതാക ചേർത്തെങ്കിലും അതിനോടകംതന്നെ ആദ്യ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായിരുന്നു. സൈബർലോകത്തെ ഭാഷ കടമെടുത്താൽ റോബർട് വാദ്രയെ സോഷ്യൽ മീഡിയ ഇപ്പോൾ പൊങ്കാലയിട്ട്, തേച്ചൊട്ടിച്ചുകൊണ്ടിരിക്കുകയാണ്.

മച്ചുനനായ രാഹുൽ ഗാന്ധിയുടെ അപരനാമമായ ‘പപ്പു’ എന്ന പേരുകൂടി ചേർത്താണ് ട്രോളുകൾ പലതും എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ്സ് അധ്യക്ഷന്റെ സ്വന്തം അളിയന് ഇന്ത്യയുടെ പതാക ഏതാണെന്ന് മനസിലാക്കാനുള്ള വിവരംപോലുമില്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം.

Related Articles

Latest Articles