Sunday, May 12, 2024
spot_img

അര്‍ജന്‍റ്റീനക്ക് വന്‍ തിരിച്ചടി: റോഡ്രിഗോ ഡി പോളിന് ലോകകപ്പ് നഷ്ടമാകാന്‍ സാധ്യത

അര്‍ജന്റീനയുടെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ മുന്‍ പങ്കാളിയായ കാമില ഹോംസുമായുള്ള നിയമപോരാട്ടം കാരണം ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് നഷ്ടമാകാൻ സാധ്യത. 11 വര്‍ഷത്തെ ജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.നിലവില്‍ ഭൗതിക സ്വത്തുക്കളുടെ വിഭജനം, സാമ്പത്തിക നഷ്ടപരിഹാരം, മക്കളുടെ സന്ദര്‍ശന അവകാശങ്ങള്‍ എന്നിവയെച്ചൊല്ലിയുള്ള നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഡി പോള്‍.

ഫിഫ നിയന്ത്രണങ്ങള്‍ അനുസരിച്ച്‌, ഒരു കളിക്കാരന് തീര്‍പ്പുകല്‍പ്പിക്കാത്ത ശിക്ഷയോ അല്ലെങ്കില്‍ സമാനമായ മറ്റെന്തെങ്കിലുമോ പങ്കെടുക്കാന്‍ യോഗ്യനല്ലെന്ന് കണക്കാക്കപ്പെടുന്നു. ‘ഖത്തറിലേക്ക് പോകണമെങ്കില്‍, നിങ്ങളുടെ പക്കല്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഒരു ക്രിമിനല്‍ പരാതിയോ, ലിംഗ പ്രശ്‌നമോ അല്ലെങ്കില്‍ സമാനമായ മറ്റ് കേസുകളും പാടില്ല.ഈ ഘട്ടത്തില്‍ 28-കാരന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണെങ്കിലും, ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് പ്രശ്നം പരിഹരിക്കപ്പെടും എന്ന് വിശ്വസിക്കുന്നു.’ സാഹചര്യം വിശദീകരിച്ചുകൊണ്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു.

 

Related Articles

Latest Articles