Sunday, April 28, 2024
spot_img

നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളോര്‍ത്ത് വിഷമിക്കരുത്! ഒരു പരീക്ഷാ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്, വരും കാലങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വിജയം നേടും: വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ദില്ലി: സി.ബി.എസ്.ഇ പരീക്ഷാ ഫലം വന്നതിന് പിന്നാലെ, വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു പരീക്ഷാ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നതെന്നും, വരും കാലങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വിജയം നേടുമെന്നും പരീക്ഷാ ഫലത്തില്‍ അതൃപ്തരായ വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി വ്യക്തമാക്കി.

ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ ഫലങ്ങളില്‍ സന്തുഷ്ടരായിരിക്കില്ല. ഒരു പരീക്ഷ ഫലമല്ല നിങ്ങളെ നിര്‍ണയിക്കുന്നത്. വരും കാലങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ വിജയം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ നരേന്ദ്ര മോദി ട്വിറ്ററില്‍ പറഞ്ഞു. ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പരീക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വീഡിയോ പങ്ക് വെച്ചുകൊണ്ടാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

‘നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളോര്‍ത്ത് വിഷമിക്കരുത്. നിങ്ങളുടെ ശക്തി കേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മറ്റുള്ളവരെ അനുകരിക്കാതെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങളെയും ഉത്കണ്ഠകളെയും കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് മോദി പറഞ്ഞു.

Related Articles

Latest Articles