ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സ്വിറ്റ്സര്‍ലണ്ടിന്‍റെ ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. പുരുഷസിംഗിള്‍സിലെ വാശിയേറിയ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിന്‍റെ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവാണ് റോജര്‍ ഫെഡററെ തോല്‍പിച്ചത്. അഞ്ച് സെറ്റ് നീണ്ട മത്സരത്തില്‍ 3-2 നായിരുന്നു ദിമിത്രോവിന്‍റെ വിജയം. സ്കോര്‍-3-6 6-4 3-6 6-4 6-2

