Monday, December 15, 2025

ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയ്ക്കു രോഹിത്തില്ല; പരിക്കേറ്റു താരത്തിന്‌ പകരക്കാരനായി പുതുമുഖം

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വൻ തിരിച്ചടി. ടെസ്റ്റ് (Test) പരമ്പരയില്‍ നിന്നും സ്റ്റാര്‍ ഓപ്പണറും പുതിയ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ (Rohit Sharma) പിന്‍മാറി. പരിശീലന സെഷനിടെയേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം. പകരക്കാരനായി പുതുമുഖ ബാറ്റര്‍ പ്രിയങ്ക് പഞ്ചാലിനെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന്‍റെ വലതുതുടക്ക് പരിക്കേറ്റത്. ഏകദിനങ്ങളില്‍ വിരാട് കോലിക്ക് പകരം രോഹിത്തിനെ നായകനായി തെരഞ്ഞെടുത്തതിനൊപ്പം ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിനെ അജിങ്ക്യാ രഹാനെക്ക് പകരം വൈസ് ക്യാപ്റ്റനായും ബിസിസിഐ നിയോഗിച്ചിരുന്നു.

16നാണ് ഇന്ത്യന്‍ സംഘം യുഎഇയിലേക്കു തിരിക്കുന്നത്. പരിക്കേറ്റതിനാല്‍ രോഹിത് ഇനി ടീമിനൊപ്പമുണ്ടാവാന്‍ സാധ്യത കുറവാണ്. രോഹിത്തിന്റെ അഭാവത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെഎല്‍ രാഹുല്‍- മായങ്ക് അഗര്‍വാള്‍ ജോടിയായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുക. അതേസമയം രോഹിത് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ആരാകും ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാവുകയെന്ന കാര്യം ബിസിസിഐ വ്യക്തമാക്കിയിട്ടില്ല.

Related Articles

Latest Articles