തൃശൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പോലീസ് പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് വയോധികനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മാത്രമല്ല നേരത്തെ സമാന കേസിൽ ഇയാളെ എറണാകുളം മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ റിമാൻഡിൽ കഴിയവേ വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
അതേസമയം ഇയാൾക്കെതിരെ മരട്, എറണാകുളം ടൗൺ നോർത്ത്, ചേരാനെല്ലൂർ, തൃശൂർ ടൗൺ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

