Friday, May 17, 2024
spot_img

കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നൽകണം; ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകി ചീഫ് സെക്രട്ടറി; നടപടി സുപ്രീംകോടതിയുടെ തുടർച്ചയായ വിമർശനത്തെ തുടർന്ന്

തിരുവനന്തപുരം: കൊവിഡ് (Covid) ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും ധനസഹായം വിതരണം ചെയ്യണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയത്. നഷ്ടപരിഹാര അപേക്ഷകളിൽ കാലതാമസം ഉണ്ടാവുന്നതിൽ സുപ്രീംകോടതി തുടർച്ചയായ വിമർശനം ഉന്നയിച്ചിരുന്നു.

എളുപ്പത്തിൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായകരമായ വിധത്തിൽ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും ആവശ്യപ്പെട്ടു. നിലവിൽ 36000 അപേക്ഷകളാണ് സഹായത്തിനായി ലഭിച്ചിട്ടുള്ളത്. നിലവില്‍ 36000 അപേക്ഷകളാണ് സഹായത്തിനായി ലഭിച്ചിട്ടുള്ളത്. കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം തുടരുകയാണ്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്‌പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.

Related Articles

Latest Articles