Sunday, May 19, 2024
spot_img

‘കാനഡയിലെ കാട്ടുതീയിൽ നിന്നും കേരളത്തിലെ കട്ടുതീറ്റയിൽ നിന്നും അമേരിക്ക രക്ഷപെടട്ടെ’ 2020 ൽ അമേരിക്കക്കെതിരെ ഇന്ത്യയിൽ ദേശീയ പണിമുടക്ക് നടത്തിയ പാർട്ടിയുടെ മുഖ്യമന്ത്രി 2023 ൽ അമേരിക്കൻ സന്ദർശനം നടത്തുന്നു; മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ കളിയാക്കുന്ന ആർ എസ് പി നേതാവിന്റെ പോസ്റ്റ് വൈറലാകുന്നു

ആലപ്പുഴ: ഇന്ത്യയെ അമേരിക്കയുടെ വിധേയ പങ്കാളിയാക്കുന്നതിനെതിരെ 2020 സെപ്റ്റംബർ ഒന്നിന് ദേശീയ പ്രതിഷേധ ദിനമായി ആചരിച്ച പാർട്ടിയാണ് സിപിഎമ്മെന്ന് അമേരിക്കൻ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഓർമിപ്പിച്ച് ആർ എസ് പി നേതാവ് സി കൃഷ്ണചന്ദ്രൻ. അമേരിക്കയിൽ നടക്കുന്ന ലോകകേരള സഭയുടെ മേഖലാ സമ്മേളനം ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ അർത്ഥശൂന്യതയും കൃഷ്ണചന്ദ്രൻ അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ വരച്ചു കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും വിദേശയാത്രയെ പരിഹസിക്കുന്ന പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘കാനഡയിലെ കാട്ടു തീയിൽ നിന്നും, കേരളത്തിലെ കട്ട് തീറ്റയിൽ നിന്നുംഅമേരിക്ക രക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സി. കൃഷ്ണചന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ;

NEW യോർക്കിലെത്തിയ OLD യോർക്ക്
————————————————————
ലോക കേരള അമേരിക്കൻ സഭ ചർച്ച ചെയ്യുന്ന നാല് അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ:
1) “അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലീകരണ സാദ്ധ്യതകളും വെല്ലുവിളികളും”
ടിക്കറ്റ് ബ്ലാക്കിൽ വിൽക്കാതിരിക്കുവാൻ, സാമൂഹ്യപരിവർത്തനത്തിന്റെ സോഷ്യലിസ്റ്റ് ജനപക്ഷ ദിശ നിർണയിക്കുവാൻ നോർക്കയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയും പ്രഖ്യാപിക്കണം.
2) “നവ കേരളം എങ്ങോട്ട് – അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും”
കേരളം എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും, മുഖ്യമന്ത്രിയും പരിവാരങ്ങളും എങ്ങോട്ടൊക്കെയോ പോകുന്നുണ്ട്.
പോകാനുള്ള പങ്ക്, നാട്ടുകാരുടെയും;
സഹകരണം, വീട്ടുകാരുടെയും.
3) “മലയാള ഭാഷ – സംസ്‌കാരം – പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്‌കാരിക പ്രചരണ സാധ്യതകളും”
മലയാള ഭാഷക്ക് അനേകം അമൂല്യമായ സംഭാവനകൾ നൽകിയ മുഖ്യമന്ത്രിയുണ്ട്.
BUT, USA WILL BADLY MISS മണിയാശാൻ.
4) “മലയാളികളുടെ അമേരിക്കൻ കുടിയേറ്റം – ഭാവിയും വെല്ലുവിളികളും”
ഉത്തരം, വിഷയത്തിൽ തന്നെയുണ്ട്;
നിർബന്ധ പിരിവുകളാൽ, ഭാവി വെല്ലുവിളികൾ നിറഞ്ഞതായിരിക്കും…
കാനഡയിലെ കാട്ടു തീയിൽ നിന്നും,
കേരളത്തിലെ കട്ട് തീറ്റയിൽ നിന്നും
അമേരിക്ക രക്ഷപെടട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.
“ആത്മ നിർഭർ കേരള”

Related Articles

Latest Articles