പാലക്കാട് : ആർ എസ്സ് എസ്സ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പോപ്പുലർ ഫ്രണ്ട് ഭീകരൻ പിടിയിൽ. ശംഖുവാരത്തോട് ജുമാ മസ്ജിദിലെ ഉസ്താദും വണ്ടൂർ സ്വദേശിയുമായ ഇബ്രാഹിം മൗലവിയാണ് പിടിയിലായത്. കേസിലെ ഒൻപതാം പ്രതിയായ ഇബ്രാഹിം മൗലവി പാലക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
2021 നവംബർ 15 നാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇബ്രാഹിം മൗലവി ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കായി ഊർജ്ജിത അന്വേഷണം തുടരുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങിയത്. മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ഇബ്രാഹിം മൗലവിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. കേസിൽ ആകെ 24 പ്രതികളാണ് ഉളളത്. ഇബ്രാഹിം കീഴടങ്ങിയതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 23 ആയി. ആലത്തൂർ സ്വദേശി നൗഫൽ ആണ് ഇനി പിടിയിലാകാനുള്ളത്. നൗഫലിനായി ഊർജ്ജിത അന്വേഷണം തുടരുകയാണ്.

