തിരുവനന്തപുരം: രാഷ്ട്രീയ സ്വയം സേവക സംഘം, തിരുവനന്തപുരം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ “സ്വർണ്ണക്കടത്ത്- കേരളത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ എങ്ങനെ ബാധിക്കും” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് മുഖേനയാണ് പരിപാടി നടക്കുന്നത്. വെബ്ബിനാറിൽ ഡോ. അനിർഭൻ ഗാംഗുലി (ഡയറക്ടർ, എസ്.പി.എം.ആർ.എഫ് ദില്ലി), മുൻ ഡിജിപി ഡോ. ജേക്കബ് തോമസ്, മുതിർന്ന മാധ്യമപ്രവർത്തകനായ ജെ. ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കും.

