Kerala

സഞ്ജിത്ത് വധക്കേസിൽ ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സഹായം; നിർണ്ണായക കണ്ടെത്തൽ പുറത്തുവിട്ട് പോലീസ്

പാലക്കാട്: സഞ്ജിത്ത് വധക്കേസിൽ (Sanjit Murder In Kerala) ഒളിവിലുള്ള പ്രതികൾക്ക് എസ്ഡിപിഐ-പിഎഫ്‌ഐ സഹായം ലഭിക്കുന്നുണ്ടെന്ന് പോലീസ്. അതുകൊണ്ടുതന്നെ പ്രതികൾക്ക് സഹായം നൽകുന്ന എല്ലാവരെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ആർഎസ്എസ് സ്വയംസേവകൻ സഞ്ജിത്തിന്റെ വധത്തിൽ പ്രതികളെ പിടികൂടാൻ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കൃത്യത്തിൽ പങ്കെടുത്ത മൂന്ന് പ്രതികളെ കണ്ടെത്താനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ഇന്നോ നാളെയോ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നാണ് സൂചന. എന്നാൽ സഞ്ജിത്തിന്റെ വധം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.

സഞ്ജിത്തിന്റെ ഭാര്യ അഷിക ഉടൻ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് അറിയിച്ചു. സംസ്ഥാന പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും യഥാർത്ഥ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിക്കാത്തതിനാലുമാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനിറങ്ങുന്നതെന്ന് സഞ്ജിത്തിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും കേസിൽ പിടികൂടാനുണ്ട്.

admin

Recent Posts

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

2 mins ago

ബാർകോഴ കേസ് ; നിയമസഭാ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു.…

29 mins ago

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിൽ ; നായനാരുടെ വീട് സന്ദർശിക്കും ; കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്

കണ്ണൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂരിൽ ഏര്‍പ്പെടുത്തി. കോഴിക്കോട്ടെ സന്ദര്‍ശനത്തിന്…

57 mins ago

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമിക്കാൻ ഭാരതം ! 200 വന്ദേ ഭാരത് ട്രെയിനുകൾക്ക് ടെൻഡറുകൾ ; മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ

ദില്ലി: മൂന്നാം മോദി സർക്കാർ ചുമതലയേറ്റതിനു തൊട്ടുപിന്നാലെ വമ്പൻ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. 200 വന്ദേഭാരത് ട്രെയിനുകൾക്കുള്ള ടെൻഡറുകളാണ് ഉടൻ…

1 hour ago

കേരളാ തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ അപകടകാരികളായതിനാൽ ജാഗ്രത…

2 hours ago

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി! | Saulos Chilima

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ കയറിയ വിമാനം കാണാതായി! | Saulos Chilima

3 hours ago