Sunday, October 4, 2026

കെ കെ രാമകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

തലശ്ശേരി; തലശ്ശേരി എൽഐസിയിൽ നിന്നും എച്ച് ജി എ യായി വിരമിച്ച കെ കെ രാമകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. 78 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ദീർഘകാലമായി കിടപ്പിലായിരുന്നു. കല്യാശ്ശേരി സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് എൽഐസിയിൽ ചേരുകയായിരുന്നു. ഭാര്യ മീര. മക്കൾ അജിത് (IBM, ബെങ്കളുരു), അനിൽ നമ്പ്യാർ (കോഡിനേറ്റിംഗ് എഡിറ്റർ, ജനം ടിവി), അനൂപ് ( സാപ് ലാബ്‌സ്, ബെങ്കളുരു). സതി, രാധ എന്നിവർ സഹോദരിമാരാണ്.സംസ്കാരം ബുധനാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് തലശ്ശേരി. നിട്ടൂർ എടത്തിലമ്പലത്തിന് സമീപമുള്ള വീട്ടുവളപ്പിൽ

Related Articles

Latest Articles