Cinema

വീണ്ടും ഞെട്ടിച്ച് ലാലേട്ടൻ : സോഷ്യൽ മീഡിയയിലൂടെ പൊട്ടിക്കരഞ്ഞ അമ്മയുടെ കണ്ണീരൊപ്പി മോഹൻലാൽ; വീഡിയോ വൈറൽ

നടന വിസ്‌മയം മോഹൻലാലിന് നിരവധി ആരാധകരാണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും താരത്തിനെ കാണാനുള്ള ആഗ്രഹം പങ്കുവെക്കുന്ന നിരവധി വിഡിയോകൾ വൈറലാകാറുണ്ട്. അതിൽ കഴിയുന്ന വിധം അദ്ദേഹം ഫോൺ ചെയ്ത്‌ അവരുടെ ആഗ്രഹം സാധിച്ചു നൽകാറുണ്ട്. ഇതുപോലെ തന്നെ കഴിഞ്ഞ ദിവസം മോഹൻലാലിന്റെ ഒരു ആരാധികയുടെ കരച്ചില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടൻ തന്നെ തന്റെ ആരാധികയായ രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആ​ഗ്രഹം നിറവേറ്റി വീഡിയോ കോള്‍ ചെയ്തു.

മോഹൻലാലിനെ നേരിൽ കാണാനാകാത്തതിന്റെ സങ്കടം പറഞ്ഞു കൊണ്ട്കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്‌തിരുന്നു. തുടർന്ന് രുക്മിണിയമ്മയുടെ കരച്ചിൽ കണ്ടതിനു ശേഷം മോഹന്‍ലാല്‍ അവരെ വിളിക്കുകയായിരുന്നു. “എന്തായിരുന്നു ഭയങ്കര കരച്ചിലൊക്കെ എന്ന് ചോദിച്ചുകൊണ്ടാണ് താരം സംസാരം ആരംഭിച്ചത്. കൊവിഡ് സാഹചര്യം മാറിയ ശേഷം നേരില്‍ കാണാമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് അദ്ദേഹം ഫോണ്‍വച്ചത്.”

അതേസമയം ഫോൺ വെയ്ക്കാൻ നേരത്ത് രുക്മിണിയമ്മയ്ക്ക് ഒരു ഉമ്മയും താരം നൽകി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരാണ് ഇത്തരമൊരു വീഡിയോ കോളിന് അവസരമൊരുക്കിയത്. വീഡിയോ ഇപ്പോൾ വലിയ ജനശ്രദ്ധ നേടുകയാണ്.

B4 Admin

Recent Posts

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

2 minutes ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

14 minutes ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

12 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

13 hours ago

ഇനി മരുന്ന് കൊള്ള നടപ്പില്ല. ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും

ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…

13 hours ago

ആരാണ് പാര്‍വതി മായ ഷാജി ?. ആംസ്റ്റര്‍ ഓവര്‍സീസിനെതിരെ ലഭിച്ചത് 300-ലധികം പരാതികള്‍. വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്ത് പ്രധാന തട്ടിപ്പുകള്‍. വന്‍ തോതില്‍ പണം വിദേശത്ത് കടത്തിയതോടെ ഇഡിയുടെ പിടിയും വീഴുമോ ?.

കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…

14 hours ago