India

തെരഞ്ഞെടുപ്പിന് മുന്നേ തോറ്റ ഇൻഡി മുന്നണിയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും ! മധ്യപ്രദേശിൽ കമൽനാഥ് ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങൾ ! 13 ന് കോൺഗ്രസ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ച് മുൻ മുഖ്യമന്ത്രി; കോൺഗ്രസിനുണ്ടാകുന്നത് സമാനതകളില്ലാത്ത തിരിച്ചടി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ഇൻഡി മുന്നണിക്ക് വീണ്ടും തിരിച്ചടി. സഖ്യത്തിന്റെ കൺവീനർ സ്ഥാനത്ത് പരിഗണിക്കപ്പെട്ടിരുന്ന നിതീഷ് കുമാർ എൻഡിഎ മുന്നണിയിലേക്ക് ചേക്കേറിയത് മുതൽ സഖ്യത്തിലെ അനൈക്യം വരെ പ്രതിപക്ഷ സഖ്യത്തെ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിക്ക് നാനൂറ് സീറ്റെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം സാധ്യമാണെന്നും മുന്നണി വളരെ ക്ഷീണാവസ്ഥയിലാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിലെ അംഗമായ നാഷനൽ കോൺഫറൻസിന്റെ ഉപാദ്ധ്യക്ഷനുമായ ഒമർ അബ്ദുല്ല തുറന്ന് സമ്മതിച്ചത് കഴിഞ്ഞ ദിവസമാണ്.

ഇപ്പോഴിതാ മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. ഗാന്ധി കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കമൽനാഥ് പാളയം വിട്ടാൽ കോൺഗ്രസിനും ഇൻഡി മുന്നണിക്കും കനത്ത തിരിച്ചടിയായി അത് മാറും. സംസ്ഥാന നേതൃ നിരയിൽ വരുത്തിയ മാറ്റങ്ങളിൽ കമൽനാഥ്‌ അസ്വസ്ഥനായിരുന്നു.

കമൽനാഥിനു രാജ്യസഭാ സീറ്റും മകൻ നകുൽ നാഥിനു ലോക്‌സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്‌തെന്നാണു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടു കമൽനാഥ് സോണിയഗാന്ധിയുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യസഭാ സീറ്റ് നൽകാൻ ഹൈക്കമാൻഡിനു താൽപര്യമില്ലെന്നാണു സൂചന. ഇതോടെ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന സൂചന അതിശക്തമാകുകയാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമൽനാഥിന്റെയടക്കം പാർട്ടി പ്രവേശനം കൂടിക്കാഴ്ചയിൽ വിഷയമായെന്നാണ് കരുതുന്നത് . മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജനാണ് കമൽനാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചു രംഗത്തെത്തിയത് ചർച്ചകളുടെ ആക്കം കൂട്ടിയിട്ടുണ്ട്. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കമൽനാഥ് ഈ മാസം 13 ന് കോൺഗ്രസ് എംഎൽഎമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം കമൽനാഥിനെ ബിജെപി സ്വീകരിക്കാനുള്ള തീരുമാനത്തിൽ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണവും ഉറ്റുനോക്കപ്പെടുന്നുണ്ട്. കമൽനാഥുമായുള്ള തർക്കത്തെ തുടർന്നായിരുന്നു സിന്ധ്യ നേരത്തേ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ എത്തിയത്. എന്തായാലും ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ തന്നെ വ്യക്തത വന്നേക്കാം.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

2 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

2 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

15 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

15 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

15 hours ago