Sunday, May 19, 2024
spot_img

ബിര്‍ഭൂം കൂട്ടക്കൊല: സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയുന്നില്ല, രാഷ്ട്രപതിഭരണം വേണം; രാജ്യസഭയില്‍ പൊട്ടിക്കരഞ്ഞ് ബിജെപി എംപി രൂപാ ഗാംഗുലി

ദില്ലി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പത്തു പേരെ ചുട്ടുകൊന്ന ബീർഭൂം കൂട്ടക്കൊലയെ കുറിച്ച്‌ രാജ്യസഭയില്‍ സംസാരിക്കവേ പൊട്ടിക്കരഞ്ഞ് ബിജെപി എംപി. സംസ്ഥാനത്ത് ജീവിക്കാന്‍ കഴിയുന്നില്ലെന്നും, രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രൂപാ ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ…. പശ്ചിമ ബംഗാളില്‍ ഞങ്ങള്‍ രാഷ്ട്രപതിഭരണം ആവശ്യപ്പെടുകയാണ്. സംസ്ഥാനത്ത് ഇനി ജീവിക്കാനാകില്ല. അവിടെ കൂട്ടക്കൊലകള്‍ നടക്കുകയാണ്. ജനങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ്. – എന്നാണ് രൂപ വികാരഭരിതയായി പറഞ്ഞത്.

മാത്രമല്ല, നേരത്തെ ബിര്‍ഭൂം കൂട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരസിച്ചായിരുന്നു ഹൈക്കോടതി നടപടി.

Related Articles

Latest Articles