Friday, October 30, 2026

ആസ്‌ട്രേലിയയിൽ മലയാളി നഴ്‌സും മക്കളും കൊല്ലപ്പെട്ടു; മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ; ദുരൂഹത

മെൽബൺ:ആസ്‌ട്രേലിയയിൽ മലയാളി നഴ്‌സും മക്കളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയത്. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോട് ചേർന്ന് നിർത്തിയിട്ട നിലയിലായിരുന്നു കത്തിയ നിലയിൽ കാർ കിടന്നിരുന്നത്. നഴ്‌സും അവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. മക്കൾ ഇരുവരും ആറ് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളാണ്.

എന്നാൽ കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് പുറത്തുനിന്ന് വരുന്ന വിവരം. മരിച്ച ജാസ്മിന് 30 വയസിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം. പോലീസെത്തിയാണ് കാറിലെ തീയണച്ചത്. കാർ എങ്ങനെ കത്തിയെന്ന് ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം മരിച്ചവരുടെ വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. ദൃക്‌സാക്ഷികളുണ്ടെങ്കിൽ എത്രയും വേഗം പോലീസിൽ ബന്ധപ്പെടണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

Related Articles

Latest Articles