മുംബൈ : വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയും ഓഹരി വിപണിയില്‍ അനുകൂല സൂചനകളുണ്ടാകുകയും ചെയ്തതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 23 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. നിലവില്‍ 85.49 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 36 പൈസയുടെ നേട്ടത്തോടെ 85.72 ലാണ് രൂപ ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിലും മികച്ച മുന്നേറ്റമാണ് നടക്കുന്നത്. സെന്‍സെക്‌സ് വീണ്ടും 84000ലേക്ക് അടുക്കുകയാണ്. നിഫ്റ്റി 25600ന് മുകളിലാണ്. ജിയോ ഫിനാന്‍ഷ്യല്‍, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. വ്യാപാരത്തിനിടെ ആദ്യമായി 57,300 പോയിന്റ് മറികടന്ന് നിഫ്റ്റി ബാങ്ക് സൂചിക കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ രണ്ടുശതമാത്തോളം ഉയര്‍ന്നതാണ് നിഫ്റ്റി ബാങ്ക് സൂചികയില്‍ പ്രതിഫലിച്ചത്.

