വാഷിങ്‌ടൻ: റഷ്യന്‍ സൈനിക വ്യൂഹം യുക്രെയ്‌നെ ആക്രമിക്കാന്‍ തന്നെയാണെന്ന് അമേരിക്കന്‍ (America) പ്രസിഡന്റ് ജോ ബൈഡന്‍. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ തന്റെ ഉപദേശകവൃന്ദത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബൈഡൻ ഇന്ന് ചർച്ച ചെയ്യും. സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവസരം ഇനിയുമുണ്ടെന്നും ബൈഡന്‍ കൂട്ടിചേര്‍ത്തു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യന്‍ ആക്രമണം ഉണ്ടായാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പു നല്‍കി.
റഷ്യൻ ഉക്രേനിയൻ സംഘർഷം ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണെങ്കിലും അതിൽ നിന്നുണ്ടാകുന്ന ആഘാതം നമ്മളിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇതു സൈനിക അഭ്യാസത്തിനുവേണ്ടിയാണെന്നും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നുമുള്ള
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പ്രസ്താവന മുഖവിലയ്ക്കുപോലും എടുക്കാന്‍ കഴിയാത്തതാണെന്ന് ബൈഡന്‍ കൂട്ടിചേര്‍ത്തു.
അതേസമയം അതിർത്തിയിലെ ഉയർന്ന തലത്തിലുള്ള സംഘർഷങ്ങൾക്കിടയിൽ, അത്യാവശ്യക്കാരല്ലാത്ത പൗരന്മാരോട് താത്കാലികമായി രാജ്യം വിടാൻ ഉക്രെയ്നിന്റെ തലസ്ഥാനമായ കൈവിലെ ഇന്ത്യൻ എംബസി ഉക്രെയ്നിലെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൗരന്മാരോട് ആവിശ്യപെട്ടു.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…