Wednesday, October 21, 2026

റഷ്യൻ അധിനിവേശത്തിൽ കുട്ടികളടക്കം 198 പേർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ: കീവിൽ പോരാട്ടം ആപത്തിലേക്ക്

കീവ്: യുദ്ധം മൂന്നാം ദിനവും ശക്തമായിക്കൊണ്ടിരിക്കുമ്പോൾ റഷ്യൻ അധിനിവേശത്തിൽ കുഞ്ഞുങ്ങളടക്കം നിരവധിപേരുടെ ജീവൻ പൊഴിഞ്ഞെന്ന് റിപ്പോർട്ട്. നിലവിലെ കണക്ക് പ്രകാരം 198 പേർ കൊല്ലപ്പെടുകയും 1000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ അറിയിച്ചു.

അതേസമയം മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ സൈനികർ ഉൾപ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല. മാത്രമല്ല റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾക്ക് ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായി അദ്ദേഹം വ്യക്തമാക്കി. കീവിൽ ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കീവിൽ ഉണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 35 പേർക്ക് പരുക്കേറ്റതായി കീവിൽമേയറെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല തലസ്ഥാന നഗരമായ കീവിനെ വളഞ്ഞിരിക്കുകയാണ് റഷ്യൻ സേന. കീവിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഏറ്റുമുട്ടൽ ശക്തമാണ്. ആക്രമണം ശക്തമായതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.

Related Articles

Latest Articles