ന്യൂയോർക്ക്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ സ്ഥിഗതികൾ നീരിക്ഷിക്കുകയാണെന്ന് ഇന്ത്യ. അതേസമയം യുക്രെയിനിൽ റഷ്യൻ പ്രസിഡന്റ് പുടിൻ യുദ്ധം (India On Russia-Ukraine War) പ്രഖ്യാപിച്ചതിനുപിന്നാലെ ഇന്ത്യയും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ തങ്ങളുടെ ആശങ്ക അറിയിച്ചിരിക്കുകയാണ്.. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം മാറ്റിവയ്ക്കാൻ അഭ്യർത്ഥിക്കുന്നു, സാഹചര്യം ഒരു വലിയ പ്രതിസന്ധിയിലേക്ക് മാറുകയാണെന്നും തിരുമൂർത്തി പറഞ്ഞു. ഈ സാഹചര്യം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് ലോകരാഷ്ട്രങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കും.
അതുകൊണ്ടുതന്നെ രാജ്യങ്ങളോട് സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുന്നു, നയതന്ത്ര ചർച്ചയിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നും ടിഎസ് തിരുമൂർത്തി ഐക്യരാഷ്രസഭയിൽ വ്യക്തമാക്കി. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം സൈനിക നടപടികളിലൂടെ മാത്രമെ പ്രശ്‌നത്തിന് പരിപാരം ഉളളുവെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചു ഡോണ്‍ ബാസിലേക്ക് പ്രവേശിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനുപിന്നാലെ ക്രമറ്റോസ്ക്കിൽ ആറിടത്ത് വ്യോമാക്രമണവും സ്ഫോടനവും നടത്തി. തലസ്ഥാനമായ കീവിലും സ്ഫോടനം നടന്നതായാണ് വിവരം. യുക്രെയ്‌നിന്റെ കിഴക്കൻ മേഖലയിയിലൂടെയാണ് ആക്രമണം ആരംഭിച്ചി രിക്കുന്നത്. യുക്രെയിന്റെ ഔദ്യോഗിക മേഖലയിൽ നിന്ന് 15 കിലോമീറ്റർ മാത്രം ദൂരത്തുള്ള സൈന്യമാണ് നീങ്ങുന്നത്. യുക്രെയ്നെ പൂർണ്ണമായും നിരായുധീകരി ക്കുമെന്നാണ് പുടിന്റെ ഭീഷണി. എത്രയും പെട്ടന്ന് ആയുധം വെച്ച് കീഴടങ്ങണമെന്നാണ് നിർദ്ദേശം.

