Tuesday, May 14, 2024
spot_img

ഹിന്ദുഫോബിയ ആശങ്കാജനകം!!! ആഗോള സംഘടനകൾ ഇത് ഗൗരവത്തോടെ കാണാണമെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സിഖുകാർക്കും ബുദ്ധമതക്കാർക്കും എതിരായ വിദ്വേഷത്തിനൊപ്പം ഹിന്ദുഫോബിയയും അംഗീകരിക്കാൻ ലോകം തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ അംബാസഡർ ടി എസ് തിരുമൂർത്തി (TS Tirumurti). ഇന്ത്യൻ മതവിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വിഷയം അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോകമെമ്പാടുമുള്ള സിഖുകാർക്കും ബുദ്ധമതക്കാർക്കും എതിരായ വിദ്വേഷത്തിനൊപ്പം ഹിന്ദുഫോബിയയും അംഗീകരിക്കാൻ ആഗോള സംഘടന തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ആഗോള ഭീകരവിരുദ്ധ തന്ത്രം (ജിസിടിഎസ്) പിഴവുള്ളതും തിരഞ്ഞെടുക്കപ്പെട്ടതുമാണെന്ന് തന്റെ പ്രസംഗത്തിൽ തിരുമൂർത്തി ചൂണ്ടിക്കാട്ടി, ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും പല രാജ്യങ്ങളിലും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ദില്ലി ആസ്ഥാനമായുള്ള ഗ്ലോബൽ കൗണ്ടർ ടെററിസം സെന്ററിന്റെ (ജിസിടിസി) വെർച്വൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തിയ തിരുമൂർത്തി, ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും നേരിടുന്ന അക്രമവും വിവേചനവും ഗൗരവമേറിയ വിഷയമാണെന്നും പറഞ്ഞു.

തിരുമൂർത്തിയുടെ വാക്കുകൾ ഇങ്ങനെ:

“മതവിദ്വേഷത്തിന്റെ സമകാലിക രൂപങ്ങൾ, പ്രത്യേകിച്ച് ഹിന്ദു വിരുദ്ധ, ബുദ്ധ വിരുദ്ധ, സിഖ് വിരുദ്ധ ഫോബിയകൾ ഉയർന്നുവരുന്നത് ഗൗരവമേറിയ വിഷയമാണ്, ഈ ഭീഷണി നേരിടാൻ യുഎന്നിന്റെയും എല്ലാ അംഗരാജ്യങ്ങളുടെയും ശ്രദ്ധ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വർഷമായി, നിരവധി അംഗരാജ്യങ്ങൾ, അവരുടെ രാഷ്ട്രീയവും, മതങ്ങളും, മറ്റും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. തീവ്രവാദത്തെ പ്രചോദിപ്പിക്കുന്ന പ്രവർത്തനങ്ങളും, അക്രമാസക്തമായ തീവ്രവാദം, അക്രമാസക്തമായ ദേശീയത, വലതുപക്ഷ തീവ്രവാദം എന്നിങ്ങനെയുള്ള വിഭാഗങ്ങളായി മുദ്രകുത്താൻ ശ്രമിക്കുകയാണ്. ഈ പ്രവണത അപകടകരമാണ് എന്നാണ് അദ്ദേഹം ഐക്യരാഷ്ട്ര സഭയിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യൻ അംബാസഡർ എന്ന നിലയിലാണ് താൻ ഈ പ്രസ്താവന നടത്തുന്നതെന്നും 2022 ലെ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) ചെയർപേഴ്‌സൺ എന്ന നിലയിലല്ലെന്നും തിരുമൂർത്തി തന്റെ പ്രസംഗത്തിൽ പറഞ്ഞു. സിഖ് മതത്തോടും ബുദ്ധമതത്തോടുമുള്ള ഹിന്ദുഫോബിയയും മതപരമായ വിദ്വേഷവും ശ്രദ്ധിക്കാനും യുഎന്നിൽ അഭ്യർത്ഥിച്ചു.

എന്നാൽ ഇതാദ്യമായല്ല, ഇന്ത്യ ഇത്തരം കാര്യങ്ങൾ , ഐക്യരാഷ്ട്ര സംഘടനയിൽ ചൂണ്ടിക്കാട്ടുന്നത്. 2021 ഒക്ടോബറിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും, യുഎസിലെ അംഗരാജ്യങ്ങൾ എങ്ങനെയാണ് പുതിയ തരത്തിലുള്ള മതഭീതികളെ അഭിമുഖീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. യഹൂദ വിരുദ്ധത, ഇസ്‌ലാമോഫോബിയ, ക്രിസ്ത്യൻ ഭയം എന്നിവയെ ഞങ്ങൾ അപലപിച്ചിട്ടുണ്ടെങ്കിലും, ഹിന്ദു വിരുദ്ധ, ബുദ്ധവിരുദ്ധ, സിഖ് വിരുദ്ധ ഫോബിയകൾ ഉൾപ്പെടെ കൂടുതൽ മാരകമായ മതഭീതികൾ ഉയർന്നുവരുന്നതും വേരുറപ്പിക്കുന്നതും തിരിച്ചറിയുന്നതിൽ ആഗോള സംഘടനകൾ പരാജയമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Related Articles

Latest Articles