Monday, January 5, 2026

റഷ്യ-യുക്രൈൻ യുദ്ധം; രക്ഷപ്പെടുത്താമെന്ന് അമേരിക്ക, സഹായം നിഷേധിച്ച് യുക്രൈന്‍ പ്രസിഡന്റ്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം തുടരുകയാണ്. റഷ്യൻ സൈന്യത്തിന് മുന്നിൽ യുക്രൈന്‍ വീഴുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രക്ഷപ്പെടുത്താമെന്ന അമേരിക്കയുടെ വാഗ്ദാനം നിരസിച്ച്‌ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി.

താന്‍ കീവില്‍ തന്നെ തുടരുമെന്ന നിലപാട് അറിയിച്ച സെലന്‍സ്‌കി റഷ്യയുമായുള്ള ചര്‍ച്ചാവേദി ബെലാറസിന്‍ നിന്ന് ഇസ്‌റായേലിലേക്ക് മാറ്റണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ബെലാറസ് എല്ലായിപ്പോഴും റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുക്രൈന്റെ പുതിയ ആവശ്യം.

അതേസമയം, യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. യുക്രെയ്‌നിൽ നിന്നും മലയാളികൾ ഉൾപ്പെട്ട ആദ്യസംഘം ഇന്ന് വൈകിട്ട് നാല് മണിയോടെ മുംബൈയിലെത്തുമെന്നാണ് വിവരം. റൊമേനിയയിൽ നിന്നുമാണ് സംഘം യാത്ര തിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ഈ സംഘത്തെ സ്വീകരിക്കും.

Related Articles

Latest Articles