Sunday, June 2, 2024
spot_img

സ്വന്തം ബ്രീഫ് കെയ്സിനെ വിവാഹം ചെയ്ത് യുവതി; കാരണം കേട്ടാൽ നിങ്ങൾ തലയില്‍ കൈവച്ചുപോകും…

മോസ്‌കോ: ജീവനില്ലാത്ത വസ്തുക്കളോട് ഒടുങ്ങാത്ത പ്രണയമുള്ള യുവതി തന്റെ ഉപദേഷ്ടാവായി സ്വയം കരുതുന്ന സ്വന്തം ബ്രീഫ് കെയ്സിനെ വിവാഹം കഴിച്ചു. ഏറെ അടുപ്പമുള്ള വസ്തുക്കളോട് പ്രണയാകര്‍ഷണം തോന്നുന്ന ഒബ്ജക്ടോഫീലിയ അല്ലെങ്കില്‍ ഒബ്ജക്‌ട് സെക്ഷ്വാലിറ്റിയാണ് യുവതിക്ക്. സ്വയം ഉപയോഗിക്കുന്ന ജീവനില്ലാത്ത ചില പ്രത്യേക വസ്തുക്കളോട് ആളുകള്‍ക്ക് ശക്തമായ ആകര്‍ഷണവും പ്രണയവും തോന്നുന്ന അവസ്ഥയാണിത്. മോസ്കോയിലെ റെയിന്‍ ഗോര്‍ദന്‍ എന്ന യുവതിയാണ് തനിക്ക് ചില വസ്തുക്കളോടുള്ള ഒടുങ്ങാത്ത പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രീഫ്കെയ്സിനോട് വല്ലാത്ത പ്രണയമാണെന്നും തന്റെ ഭര്‍ത്താവായാണ് ഇതിനെ കാണുന്നതെന്നും യുവതി പറയുന്നു. ഈ വര്‍ഷമാദ്യം ബ്രീഫ് കെയ്സിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതായും യുവതി വ്യക്തമാക്കി.

നേരത്തെ പല പുരുഷന്മാരുമായും തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് 24കാരി പറയുന്നു. എന്നാല്‍ അവരെക്കാളൊക്കെ അടുപ്പം തോന്നിയിരുന്നത് ചില പ്രത്യേക വസ്തുക്കളോടായിരുന്നു. 2015 ഓഗസ്റ്റില്‍ ഒരു ഹാര്‍ഡ് വെയര്‍ കടയില്‍ വെച്ചാണ് ജിഡിയോന്‍ എന്ന പേരുള്ള ബ്രീഫ് കെയ്സിനെ റെയിന്‍ കാണുന്നത്. അന്നുമുതല്‍ തന്നെ വല്ലാത്ത പ്രണയം ബ്രീഫ് കെയ്സിനോട് തോന്നിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. ”എട്ടാം വയസുമുതലാണ് വസ്തുക്കളോട് പ്രണയം തോന്നിത്തുടങ്ങിയത്. ചുറ്റിലുമുള്ള എല്ലാ വസ്തുക്കള്‍ക്കും ആത്മാവ് ഉണ്ടെന്നാണ് കുഞ്ഞുംനാള്‍ മുതലുള്ള വിശ്വാസം. എല്ലാത്തിനും ജീവനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”- റെയിന്‍ പറയുന്നു. ”കുട്ടിക്കാലത്തും പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോഴുമെല്ലാം നഗരത്തില്‍ പുതുതായി തുടങ്ങിയ പുതിയ ഷോപ്പിങ് സെന്ററിനോട് പ്രണയം തോന്നി. ഇത് തെറ്റാണെന്നും സമൂഹം പിന്തുടരുന്ന രീതിയില്‍ നിന്നും വിഭിന്നമാണെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഞാന്‍ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല” – റെയിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles