തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഈഞ്ചയ്ക്കലില്‍ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോര്‍ട്ട് എ.സി പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്. നേമം പൊലീസ് സ്റ്റേഷനിലെത്തിച്ച ഡ്രൈവറെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നൽകി.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ചാണ് പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിന്റെ
പിന്നില്‍ വന്ന് ടിപ്പര്‍ ലോറി ഇടിച്ചത്. പ്രദീപിനെ ഇടിച്ചിട്ട ശേഷം ലോറി നിര്‍ത്താതെ പോകുകയായിരുന്നു. പ്രദീപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായുണ്ടായത്. അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ
പോയതാണ് ദുരൂഹതയ്ക്ക് കാരണമായത്. ഡ്രൈവര്‍ക്കെതിരേ പൊലീസ് പിന്നീട് കൊലക്കുറ്റം ചുമത്തിയിരുന്നു.

