'S4' as strength; India's 4th nuclear missile submarine is under construction
ദില്ലി: നാലാമത്തെ ആണവ അന്തര്‍വാഹിനി പുറത്തിറക്കി ഭാരതം. വിശാഖപട്ടണം കപ്പല്‍ നിര്‍മ്മാണശാലയില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയുടെ ലോഞ്ച് നിര്‍വഹിച്ചത്. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച രണ്ടാമത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ (എസ്എസ്ബിഎന്‍) ഐഎന്‍എസ് അരിഘാത് ഓഗസ്റ്റ് 29നാണ് കമ്മീഷന് ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎന്‍ അടുത്ത വര്‍ഷം കമ്മീഷന് ചെയ്യാനാണ് പ്രതിരോധമന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.
ഒക്ടോബര്‍ 9ന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനികള്‍ രണ്ടെണ്ണം കൂടി നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ശത്രു രാജ്യങ്ങളില്‍ നിന്നുള്ള ആണവ ഭീഷണിയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധമന്ത്രാലയം സൈന്യത്തെ ശക്തിപ്പെടുത്തുന്നത്.
നാലാമത്തെ എസ്എസ്ബിഎന്നിന് ‘ട4’ എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. ഏകദേശം 75ശതമാനവും തദ്ദേശീയമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-4 ആണവ ബാലിസ്റ്റിക് മിസൈലുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അവ ലംബമായ വിക്ഷേപണ സംവിധാനങ്ങളിലൂടെ തൊടുക്കാന്‍ കഴിയും. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ആണവ മിസൈലുകളാണ് ഐഎന്‍എസ് അരിഹന്തില്‍ ഉള്ളത്.ഐഎന്‍എസ് അരിഹന്തും ഐഎന്‍എസ് അരിഘാതും ഇതിനകം ആഴക്കടല്‍ പട്രോളിങ്ങിലാണ്. കൂടാതെ റഷ്യന്‍ ആകുല ക്ലാസിന്റെ ഒരു ആണവോര്‍ജ്ജ ആക്രമണ അന്തര്‍വാഹിനി 2028 ല്‍ സേനയുടെ ഭാഗമാകും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…