Saturday, December 20, 2025

കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 13ന് തുറക്കും

ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഫെബ്രുവരി 13ന് തുറക്കും. അന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറക്കും.

തുടര്‍ന്ന് തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയ്ക്കു സമീപം മേല്‍ശാന്തി എത്തി, അഗ്‌നി പകര്‍ന്ന ശേഷമേ അയ്യപ്പദര്‍ശനത്തിനായി കാത്തു നില്‍ക്കുന്ന ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുകയുള്ളൂ. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല.

കുംഭം 1 ആയ ഫെബ്രുവരി 14 ന് പുലര്‍ച്ചെ നട തുറക്കും.തുടര്‍ന്ന് അഭിഷേകവും നെയ്യഭിഷേകവും മറ്റ് നിത്യ പൂജകളും ഉണ്ടാകും. 18 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കുന്നതോടെ കുംഭമാസ പൂജകള്‍ക്ക് സമാപനമാകും.

Related Articles

Latest Articles