ലക്ഷക്കണക്കിന് വിശ്വാസികളുടെ തൊണ്ടപൊട്ടിയുളള ശരണം വിളിയിൽ അങ്ങകലെ പൊന്നമ്പല മേട്ടിൽ മിന്നിത്തെളിയുന്ന മകരവിളക്ക്… ഒരു ജന്മത്തിന്‍റെ സാക്ഷാത്കാരവുമായി മകരജ്യോതി കണ്ട് മലയിറങ്ങുന്ന വിശ്വാസികൾ. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടിൽ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്.

