Wednesday, December 24, 2025

ശബരിമല തീർത്ഥാടനം അട്ടിമറിക്കാൻ ഇടതുപക്ഷം കച്ചകെട്ടുന്നു | Sabarimala

പിണറായി സർക്കാർ ചെയ്യുന്നത് ശബരിമല ഭക്തരെയും ശബരിമലയും മനപൂർവം അപമാനിക്കാനും, അപകീര്തിപെടുത്താനുമാണ് .സുപ്രീംകോടതി വിധിയുടെ പേരില്‍ ബലം പ്രയോഗിച്ച് വനിതകളെ പ്രവേശിപ്പിച്ച് ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിന്റെ മറവിലും തീര്‍ത്ഥാടനം അട്ടിമറിക്കുന്നു. വ്രതശുദ്ധിയോടെ മലചവിട്ടാനെത്തുന്ന അയ്യപ്പന്മാര്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും, ആചാരാനുഷ്ഠാനങ്ങള്‍ വിലക്കുകയുമാണ്. ഭക്തര്‍ക്കു വേണ്ട ക്രമീകരണങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കുന്നില്ല.

എന്നാൽ, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയിട്ടും ഭക്തരെ പമ്പാസ്‌നാനത്തിന് അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. പമ്പാ സ്‌നാനം, പിതൃതര്‍പ്പണം, എരുമേലി പേട്ടതുള്ളല്‍, നെയ്യഭിഷേകം, പറകൊട്ടിപ്പാട്ട്, പുള്ളുവന്‍പാട്ട്, ഭസ്മക്കുള സ്‌നാനം, ശയനപ്രദക്ഷിണം തുടങ്ങിയവയ്‌ക്കൊന്നും അയ്യപ്പഭക്തരെ അനുവദിക്കുന്നില്ല.

Related Articles

Latest Articles