Monday, December 29, 2025

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാൻ നീക്കം; സർക്കാരിന് തിരിച്ചടിയായി കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാനുളള ഉത്തരവിലെ പണം കോടതിയിൽ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള ഭാഗം ഹൈക്കോടതി റദ്ദാക്കി.

ഭൂമി ഏറ്റെടുക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവിലെ ഭാഗം നിലനിൽക്കും. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാര തുക കോടതിയിൽ കെട്ടിവച്ചു ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ ആയിരുന്നു സർക്കാർ ഉത്തരവ്.

എന്നാൽ ഇത് ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചല്ലെന്ന് കോടതി നിരീക്ഷിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് തീർപ്പാക്കാതെ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകുന്നതിനെതിരെ കൈവശക്കാരായ അയന ട്രസ്റ്റ്‌ ആണ് കോടതിയെ സമീപിച്ചത്.

Related Articles

Latest Articles