ഗുരുവായൂർ ക്ഷേത്രം, ശബരിമല
സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളുടെ സമഗ്ര വികസനവും ആത്മീയ-സാംസ്കാരിക മേഖലയുടെ പുരോഗതിയും ലക്ഷ്യമിട്ട് ബജറ്റിൽ പ്രഖ്യാപനങ്ങൾ. ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നീ പ്രശസ്തമായ ക്ഷേത്രങ്ങളെ തിരുപ്പതി മാതൃകയിൽ അന്താരാഷ്ട്ര നിലവാരമുള്ള ദേശീയ തീർത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്ഷേത്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നവീകരണത്തിനായി ബജറ്റിൽ പ്രത്യേക ഊന്നലാണ് നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഈ തീർത്ഥാടന കേന്ദ്രങ്ങളോട് ചേർന്നുള്ള കാവുകളും കുളങ്ങളും ശാസ്ത്രീയമായി നവീകരിക്കുന്നതിനായി 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൂടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രതിവർഷം നൽകേണ്ട ‘ആന്വിറ്റി’ വിഹിതം കൃത്യമായി ലഭ്യമാക്കുന്നതിനായി 5 കോടി രൂപയും ബജറ്റിൽ പ്രത്യേകം നീക്കിവെച്ചു.
മലബാർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മറ്റ് ബോർഡുകൾക്ക് സമാനമായി കൂടുതൽ അധികാരങ്ങൾ നൽകുന്നതിനുമുള്ള നിർണ്ണായക തീരുമാനങ്ങളും ബജറ്റിലുണ്ട്. ഇതര ദേവസ്വം ബോർഡുകളെപ്പോലെ മലബാർ ദേവസ്വം ബോർഡിനും ശക്തമായ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള 52 പള്ളിയോടങ്ങൾക്ക് നിലവിൽ നൽകിവരുന്ന 10,000 രൂപയുടെ ഗ്രാൻഡ് 15,000 രൂപയായി വർധിപ്പിച്ചതാണ് സാംസ്കാരിക മേഖലയിലെ മറ്റൊരു ശ്രദ്ധേയമായ പ്രഖ്യാപനം.
ആത്മീയ-സാംസ്കാരിക രംഗത്ത് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റ് ചില സുപ്രധാന പദ്ധതികളും ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിന്റെ പ്രതിമ രാജ്യതലസ്ഥാനമായ ഡൽഹിയിൽ സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചതാണ്. ഇതിനൊപ്പം തൃശൂരിന്റെ സാംസ്കാരിക ഹൃദയമായ തേക്കിൻകാട് മൈതാനം അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിനായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…