Friday, May 3, 2024
spot_img

ആറാട്ടിനായി കലിയുഗവരദൻ പമ്പയിലേക്ക് തിരിച്ചു; ഭക്തിസാന്ദ്രമായ വാർഷികോത്സവത്തിന് ഇന്ന് കൊടിയിറങ്ങും ; ചിത്രങ്ങൾ കാണാം

ശബരിമല: ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാവിലെ ഒൻപത് വരെയാണ് ക്ഷേത്ര ദർശനം ഉണ്ടായിരുന്നത്. ആറാട്ടിനായി കലിയുഗവരദൻ പമ്പയിലേക്ക് തിരിച്ചു (Sabarimala Arattu). സന്ധ്യയോടെ തിരികെ സന്നിധാനത്ത് മടങ്ങി എത്തും. ഗണപതികോവിലിനു താഴെ പമ്പാ നദിയിലാണ് ആറാട്ട് നടക്കുക.

അതുവരെ ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. ഉത്സവകാല പൂജകൾ പൂർത്തിയാക്കി വൈകിട്ട് 7ന് കൊടിയിറക്കും. അതേസമയം മീനമാസ പൂജകൾ പൂർത്തിയാക്കി നാളെ 10ന് ശബരിമല നട അടയ്‌ക്കും. നാളെ രാവിലെ സന്നിധാനത്ത് ഉദയാസ്തമനപൂജയും പടിപൂജയും നടക്കും. ഇന്നലെ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ട സന്നിധാനത്തെ ഭക്തിലഹരിയിലാക്കി. പള്ളിവേട്ടയ്‌ക്കായി ശരംകുത്തിയിലേയ്‌ക്കാണ് ഭഗവാൻ പുറപ്പെട്ടത്. രാത്രി 8ന് ആണ് ശ്രീഭൂതബലി ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങുകൾക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിച്ചത്.

Related Articles

Latest Articles