Saturday, April 27, 2024
spot_img

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ വി​ധി വിശാല ബെഞ്ചിലേക്ക്; ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

ദില്ലി: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ർ​ജി​ക​ൾ ഏഴംഗ വിശാല ബെഞ്ചിലേക്ക് വിട്ട് സുപ്രീം കോടതി. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി ആ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. അഞ്ചംഗ ബഞ്ചിൽ രണ്ടുപേർ ഹർജികൾ തള്ളി വിയോജന വിധി എഴുതിയപ്പോൾ മറ്റ് മൂന്നുപേർ ഹർജി ഏഴംഗ വിശാല ബെഞ്ചിലേക്ക് വിടുകയായിരുന്നു. വിശാല ബഞ്ചിന്റെ വിധി വരും വരെ നിലവിലെ വിധി മാറ്റമില്ലാതെ നിലനിൽക്കുമെന്നും ഭരണഘടനാ ബഞ്ച് ഉത്തരവിട്ടു.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​ഡ്ജി​മാ​രാ​യ ഇ​ന്ദു മ​ൽ​ഹോ​ത്ര, എ.​എം ഖാ​ൻ​വ​ൽ​ക്ക​ർ എ​ന്നി​വ​രാ​ണ് ഏ​ഴം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലേ​ക്ക് വി​ട​ണ​മെ​ന്ന് വി​ധി എ​ഴു​തി​യ​ത്. എ​ന്നാ​ൽ ജ​സ്റ്റീ​സു​മാ​രാ​യ ന​രി​മാ​ൻ, ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​ർ വി​യോ​ജി​ച്ച് വി​ധി​ന്യാ​യ​മെ​ഴു​തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നായിരുന്നു ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഭരണഘടന പ്രകാരം ആചാരങ്ങള്‍ക്കുള്ള അവകാശം സ്ത്രീയ്ക്കും പുരുഷനും തുല്യമാണെന്നും ശാരീരികാവസ്ഥയുടെ പേരിലുള്ള വിവേചനം മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നും ആയിരുന്നു സുപ്രീംകോടതി നേരത്തേ വിലയിരുത്തിയത്.

Related Articles

Latest Articles