മണ്ഡലകാലം പടിവാതിൽക്കൽ എത്തി നിൽക്കെ ശബരിമല വെർച്ച്വൽ ക്യൂ സംവിധാനത്തോട് മുഖം തിരിച്ചു ഭക്തർ . മുൻ വർഷങ്ങളിൽ മണ്ഡലകാലം തുടങ്ങുംമുമ്പുതന്നെ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ ദർശനത്തിന് വെർച്ച്വൽ ക്യൂ ഉപയോഗപ്പെടുത്തിരുന്നു. എന്നാൽ ഇത്തവണ മണ്ഡലകാലം തുടങ്ങുന്ന നവംബർ 17 മുതൽ എല്ലാ ദിവസവും ആയിരക്കണക്കിന് സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

