പത്തനംതിട്ട: തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിലെ നിയന്ത്രണം മാറ്റി. എത്ര തീര്‍ത്ഥാടകര്‍ മകരവിളക്ക് ദര്‍ശനത്തിന് എത്തിയാലും കയറ്റിവിടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ പുല്ലുമേട് കാനനപാത വഴിയുള്ള തീര്‍ത്ഥാടനം വേണ്ടെന്ന് വച്ചു.
ഇപ്പോള്‍ വരാന്‍ അനുമതിയുള്ളത് 70000 പേര്‍ക്കാണ്.60000 പേര്‍ സന്നിധാനത്ത് വെര്‍ച്ചല്‍ ക്യൂവഴി , 10000 പേര്‍ സ്പോട് ബുക്കിംഗ് വഴി എന്നിങ്ങനെ കണക്ക്. ഈ നിയന്ത്രണം മകരവിളക്കിനോട് അനുബന്ധിച്ച് എടുത്ത് കളയാന്‍ ആണ് തീരുമാനം.
മകരവിളക്കിനായി സന്നിധാനത്തിന് പുറമേ പമ്പ ഹില്‍ ടോപ്പ് അടക്കമുള്ള സ്ഥലങ്ങളും ഒരുങ്ങുകയാണ്. ല്‍ 5000 പേര്‍ക്കാണ് ഹില്‍ ടോപ്പി സൗകര്യമൊരുക്കുന്നത്. 11നാണ് എരുമേലി പേട്ട തുള്ളല്‍, അതിന് ശേഷം തീര്‍ത്ഥാടകര്‍ പമ്പ സദ്യയും കഴിഞ്ഞ് ഉടന്‍ മല കയറും അവര്‍ സന്നിധാനത്ത് തങ്ങും. തിരുവാഭാരണഘോഷയാത്ര 12ന് തുടങ്ങും. കടന്ന് പോകുക പതിവ് വഴിയിലൂടെയാകും. എറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്.
കേരളത്തില്‍ നിന്നുള്ള കൂടുതല്‍ തീര്‍ത്ഥാടകര്‍ മകരവിളക്ക് കഴിഞ്ഞാല്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെ 25 കോടിയാണ് മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം വരുമാനം. ആകെ ഈ സീസണില്‍ 110 കോടിയും.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…